Posted By user Posted On

sleep aid കടൽമാർ​ഗം കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ രണ്ട പേർ അറസ്റ്റിൽ. ഒരു ഇ​ന്ത്യ​ക്കാ​ര​നെ​യും ജോ​ർ​ഡ​ൻ പൗ​ര​നുമാണ് പിടിയിലായത്. ഇ​റാ​നി​ൽനി​ന്ന് ക​ട​ൽ മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​ടെ​യും മ​യ​ക്കു​മ​രു​ന്നി​ൻറെ​യും വ​ൻ ശേ​ഖ​രമാണ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർന്നായിരുന്നു പരിശോധന. 1.2 മി​ല്യ​ൺ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക, 250 കി​ലോ ഹ​ഷീ​ഷ്, 104 കി​ലോ ഷാ​ബു എ​ന്നി​വ​യാ​ണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് . അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യി​ലെ ക​ണ്ണി​ക​ളാ​യ ഇ​വ​ർ വി​ൽപ​ന​ക്കാ​ർക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഏ​ജ​ന്റു​മാ​രാ​ണെ​ന്നാ​ണ് നി​ഗ​മ​നം. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾക്കാ​യി ഇ​വ​രെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. . ഇ​ന്ത്യ​ക്കാ​ര​ൻ ന​ൽകി​യ വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ലൈ​ബി​യ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ടു പ്ര​തി​ക​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *