house workerകുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാൻ ഓൺലൈൻ സംവിധാനം
കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കാൻ house worker ഓൺലൈൻ സംവിധാനം മാനവ ശേഷി സമിതിയുടെ കീഴിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനം പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് മാനവ ശേഷി സമിതിയുടെ പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാൻ കഴിയും. ഇതിനായി 6 സേവനങ്ങളാണ് ലഭിക്കുക. പുതിയ സംവിധാനം വഴി തൊഴിലാളികൾക്ക് ഗാർഹിക തൊഴിലാളി ഓഫീസിനെതിരെയും സ്പോൺസർക്ക് എതിരെയും പരാതികൾ സമർപ്പിക്കാവുന്നതാണ്. തൊഴിലാളിയുടെ താമസ രേഖ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും പുതിയ സംവിധാനം വഴി ലഭ്യമാകും.
കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് പ്രവാസി തൊഴിൽ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഈ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഗാർഹിക തൊഴിൽ കാര്യ വിദഗ്ദൻ ബാസം അൽ-ഷമ്മരി വ്യക്തമാക്കി.ഗാർഹിക മേഖലയിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഫിലിപ്പീൻസ്…
കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുവാനുള്ള സംവിധാനമാണ് തയ്യാറാക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഭാഗത്ത് നിന്നുള്ള വിശദീകരണം കേൾക്കുന്നത് ഒഴികെയുള്ള പരാതികളുടെ മറ്റു തുടർ നടപടിക്രമങ്ങൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കും എന്നതാണ് പുതിയ…
കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കു തൊഴിൽ പരമായ പരാതികൾ അറിയിക്കുന്നതിനു മാനവ ശേഷി സമിതി അധികൃതർ ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.ഇത് സംബന്ധിച്ച് മലയാള ഭാഷയിലും അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചു.മറ്റു നിരവധി നിരവധി ഭാഷകളിലും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn https://www.kuwaitvarthakal.com/2024/10/14/kuwait-currency-20/ https://www.kuwaitvarthakal.com/2024/10/14/kuwait-592/
Comments (0)