nespresso cofee കുവൈത്തിൽ മൊബൈൽ കോഫി ഷോപ്പുകളുടെ സമയം ക്രമീകരിക്കും; നിയമം ലംഘിച്ചാൽ കർശന നടപടി
കുവൈത്ത് സിറ്റി: കുവൈത്തിലെ കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവർത്തിക്കുന്ന nespresso cofee മൊബൈൽ കോഫി ഷോപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിക്കും. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ആണ് ഇക്കാര്യം അറിയിച്ചത്. രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് നടപടി. മൊബൈൽ വാഹനങ്ങൾ പ്രവർത്തന സമയം കഴിഞ്ഞാൽ പാർക്കിങ്ങിൽനിന്ന് തിരികെ പോകണമെന്നും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വാഹന കോഫി ഷോപ്പുകളുടെ ലൈസൻസ് റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)