rtpcrഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും
കുവൈത്ത് സിറ്റി : ലോകത്ത് വീണ്ടും കൊവിഡ് ആശങ്ക. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കൊവിഡ് rtpcr പടരുകയാണ്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നും കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ മുൻ കരുതൽ നടപടികൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ചൈനയിൽ നിന്ന് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പി. സി. ആർസർട്ടിഫിക്കറ്റ് ഹാജരാക്കുക ,രാജ്യത്ത് പ്രവേശിച്ച ഉടൻ വിമാനത്താവളത്തിൽ നിന്നുള്ള പി. സി. ആർ. പരിശോധന, ഐസൊലേഷൻ ഏർപ്പെടുത്തൽ മുതലായ ആരോഗ്യ പ്രതിരോധ നടപടികൾ ഏർപ്പെടുത്തുവാനാണ് ആരോഗ്യ മന്ത്രാലയം മന്ത്രി സഭക്ക് ശുപാർശ സമർപ്പിക്കുവാൻ ഒരുങ്ങുന്നത്.നിലവിൽ അമേരിക്ക , ബ്രിട്ടൻ , കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മൊറോക്കോ മുതലായ 12 രാജ്യങ്ങൾ ചൈനയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഈ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)