new years eve london ആഘോഷങ്ങൾ ആവാം, എന്നാൽ അതിരു വിടരുത്; പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് കുവൈത്ത് മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുവത്സരാഘോഷങ്ങൾ അതിരുവിട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് new years eve london മുന്നറിയിപ്പ്. രാജ്യത്തുടനീളം ആവശ്യമായ എല്ലാ സുരക്ഷ, ട്രാഫിക് ക്രമീകരണങ്ങളും ഒരുക്കങ്ങളും നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ പ്രധാന റോഡുകളിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിന് പട്രോളിങ് ഉണ്ടാകുമെന്നും മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് മാനേജർ മേജർ ജനറൽ തൗഹീദ് അൽ കന്ദരി അറിയിച്ചു. രാജ്യത്തിൻറെ പൈതൃകത്തിനും സംസ്കാരത്തിനും നിരക്കാത്ത പരിപാടികൾ ആഘോഷത്തിൻറെ പേരിൽ നടത്താൻ അനുവദിക്കില്ലെന്നും സമാധാനപൂർണമായ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അധികൃതരുടെ ഇടപെടലുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ശിക്ഷാർഹമാണ്. നിർദേശങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)