house hold worker കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയമം ലംഘിച്ചാൽ കടുത്ത നടപടി
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുമ്പോൾ നിയമങ്ങൾ പാലിക്കാത്തതായും house hold worker അധിക നിരക്ക് ഈടാക്കുന്നതായും കണ്ടെത്തിയാണ് കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ വിസയിലും കരാറിലും വൻ തുകകൾ വാങ്ങി ഏജൻസികൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തേക്ക് സർക്കാർ അംഗീകൃത ഏജൻസി വഴി മാത്രമേ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ളൂ. നിലവിൽ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. നേരത്തേ വാണിജ്യ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിനായി ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു. അതേസമയം, ഫിലിപ്പീൻസിൽനിന്നുള്ള ഗാർഹിക സേവന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതായി 700 ദിനാർ ആണ് ഈടാക്കുന്നതെന്ന് അൽ ദുറ കമ്പനി ചെയർമാൻ മുഹമ്മദ് അൽ ഒലയാൻ പറഞ്ഞു. ഡ്രൈവർ, പാചകം തുടങ്ങിയ തസ്തികകളിലാണ് കൊണ്ടുവരുന്നതെങ്കിൽ 180 ദീനാർ അധികമായി നൽകണം. ശ്രീലങ്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യണമെങ്കിൽ 650 ദീനാർ ഫീസും ടിക്കറ്റ് ചാർജും നൽകണം. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾക്ക് നിരക്ക് വർധിപ്പിക്കുമോ എന്ന് വ്യക്തമല്ല. കൂടുതലായി വരുന്ന തുക ഏജൻസികൾ തൊഴിലാളികളിൽനിന്ന് ഈടാക്കുമെന്നതിനാൽ ഫീസ് വർധിപ്പിക്കുന്നത് സാധാരണക്കാരായ തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)