weather station കുവൈത്തിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും
കുവൈത്ത് സിറ്റി; കുവൈത്തിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും കനത്ത മഴയും. രാജ്യത്തിന്റെ weather station തെക്കൻ ഭാഗത്താണ് മഞ്ഞു വീഴ്ചയുണ്ടായത്. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ പെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കുവൈത്തിൽ ആലിപ്പഴം, മഞ്ഞ്, പൊടിക്കാറ്റ്, മഴ എന്നിവ സാധാരണമാണെങ്കിലും മഞ്ഞുവീഴ്ച അത്യപൂർവമാണെന്ന് താമസക്കാർ പറയുന്നു. അതുകൊണ്ടു തന്നെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളും തെരുവിലിറങ്ങി ചിത്രങ്ങളും വീഡിയോകളും പകർത്തേണ്ട തിരക്കിലായിരുന്നു. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ ചില റോഡുകൾ താൽക്കാലികമായി അടച്ചിട്ടു. മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്താണ് ചിലയിടങ്ങളിലെ വെള്ളക്കെട്ട് നീക്കി ഗതാഗത യോഗ്യമാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)