Posted By user Posted On

petrol സന്തോഷവാർത്ത; കുവൈറ്റില്‍ ജനുവരി ഒന്ന് മുതല്‍ പെട്രോള്‍ വില കുറഞ്ഞേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനുവരി ഒന്ന് മുതല്‍ പെട്രോള്‍ വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. petrol അള്‍ട്രാ പെട്രോളിന് (98) ലിറ്ററിന് 235 ല്‍ നിന്ന് 210 ഫില്‍സ് ആയി നിരക്ക് കുറയുമെന്നാണ് വിവരം. 2023 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ആയിരിക്കും ഈ വില നിലവിൽ ഉണ്ടാവുക. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സബ്‌സിഡികള്‍ പുനഃപരിശോധിക്കാനുള്ള ഒരു സമിതിയാണ് നിരക്ക് കുറച്ചതെന്നാണ് സൂചന. അതേസമയം, പ്രീമിയം 91-ഒക്ടെയ്ന്‍ പെട്രോള്‍ വില 85 ഫില്‍സ്, സൂപ്പര്‍ 95 ന് 105 ഫില്‍സ്, ഡീസല്‍ 115 ഫില്‍സ്, മണ്ണെണ്ണ 115 ഫില്‍സ് തുടങ്ങിയവയുടെ നിരക്കുകൾ മാറ്റമില്ലാതെ തുടരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *