Posted By user Posted On

primaryകുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധന; സുപ്രധാന തീരുമാനവുമായി മന്ത്രാലയം

കുവൈത്ത്; കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷം ട്യൂഷൻ ഫീസ് വർദ്ധനവ് primary അനുവദിക്കില്ലെന്ന് മന്ത്രാലയം. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഹമദ് അൽ അദ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ, വിദേശ സ്‌കൂളുകളിലും നടപ്പ് വർഷത്തെ ട്യൂഷൻ ഫീസ് അതേ പോലെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഈ തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും. ഇത്തരത്തിൽ പിഴ ചുമത്തുന്നതിനായി ജനറൽ ആന്റ് സ്‌പെസിഫിക് എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്ക് അധികാരം നൽകാനും മന്ത്രി തീരുമാനിച്ചതായാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *