primaryപ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വര്‍ഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്നതിന്റെ ഭാഗമായിട്ടാണ് നടപടി. വാർത്ത വിതരണ സൈറ്റായ ‘മജ്ലിസ്’ ആണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയായേക്കും. അടുത്തിടെ ഇംഗ്ലീഷ് ഭാഷാ ബിരുധദാരികളായ സ്വദേശി യുവതികള്‍ അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിനുമുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് മന്ത്രാലയെ പുതിയ നീക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)