Posted By user Posted On

primaryപ്രവാസി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ അ​ധ്യാ​പ​ക​രെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം പി​രി​ച്ചു​വി​ടു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹ​മ​ദ് അ​ൽ അ​ദ്വാ​നി. രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന​തി​ന്റെ ഭാ​ഗമായിട്ടാണ് നടപടി. വാ​ർ​ത്ത വി​ത​ര​ണ സൈ​റ്റാ​യ ‘മ​ജ്‍ലി​സ്’ ആണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. പൊ​തു​മേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍ണ സ്വ​ദേ​ശി​വ​ത്ക​ര​ണം പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ള്‍ക്ക് ജോ​ലി ന​ഷ്ട​മാ​കും. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​യേ​ക്കും. അ​ടു​ത്തി​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ ബി​രു​ധ​ദാ​രി​ക​ളാ​യ സ്വ​ദേ​ശി യു​വ​തി​ക​ള്‍ അ​ധ്യാ​പ​ക​രാ​യി ജോ​ലി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു​മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി​യി​രു​ന്നു. ഇക്കാര്യങ്ങളെല്ലാം പരി​ഗണിച്ചാണ് മന്ത്രാലയെ പുതിയ നീക്കം നടത്തുന്നത്. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രു​ടെ കു​ത്തൊ​ഴു​ക്കാ​ണെ​ന്നും സ്വ​ദേ​ശി അ​ധ്യാ​പ​ക​രു​ടെ മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ളും രം​ഗ​ത്തെത്തിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *