Posted By user Posted On

dr googleവ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ക്ക് തടവ് ശിക്ഷ വിധിച്ച് dr google കുവൈത്ത് കോടതി. ഒരു മാസം തടവുശിക്ഷ അനുഭവിച്ച ശേഷമ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഈജിപ്ത് സ്വദേശിയായ ഡോക്ടറാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കുവൈറ്റിലെ ഒരു സ്വകാര് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇയാള്‍, മറ്റൊരു ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള ബയോഡേറ്റയും, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കമ്പനി നടത്തിയ അന്വേഷണത്തിലാണ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *