storm soundsകുവൈത്തിൽ മഴ മുന്നറിയിപ്പ്, ദൂരക്കാഴ്ച കുറയും; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
കുവൈത്ത് സിറ്റി; രാജ്യത്ത് തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ കുവൈറ്റിൽ നേരിയ storm sounds തോതിൽ മഴ പെയ്യുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽമഞ്ഞിന്റെ രൂപീകരണം ദൂരക്കാഴ്ച കുറയാൻ ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ നിരീക്ഷണ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ മഴ തുടർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടാൻ തുടങ്ങും, പരമാവധി താപനില 15 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, കുറഞ്ഞ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)