Posted By user Posted On

health economics ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുന്നില്ല; കുവൈത്തിൽ 82 ശതമാനം ആളുകൾ ഈ ആരോ​ഗ്യ പ്രശ്നം നേരിടുന്നതായി കണ്ടെത്തൽ

കുവൈത്തിൽ 82 ശതമാനം ആളുകൾ ഈ ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്ത പ്രശ്നം നേരിടുന്നതായി കണ്ടെത്തൽ. പാലിലും health economics പാലുത്പന്നങ്ങളിലും അടങ്ങിയ ഘടകമാണ് ലാക്ടോസ്. ശരീരത്തിൽ ലാക്റ്റേസ് എന്ന് വിളിക്കുന്ന ​ദഹന എൻസൈമിന്റെ അഭാവം മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രാജ്യത്ത് ഒരു മില്യണിലധികം ആളുകൾ ഈ പ്രശ്നം നേരിടുന്നതായാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ദഹനവ്യവസ്ഥ, കരൾ രോ​ഗ വിദ​ഗ്ധയും ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റുമായ ഡോക്ടർ വഫാ അൽ ഫഷാഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദഹനക്കേട്, മലബന്ധം, ​ഗ്യാസ്, വളറിളക്കം എന്നീ അസുഖങ്ങളുമായി എത്തുന്ന രോ​ഗികളിലാണ് ഈ പഠനം നടത്തിയത്. ഈ രോ​ഗികളിൽ എൻഡോസ്കോപ്പി ചെയ്യുന്ന സമയത്ത് അവരുടെ വൻകുടലിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പഠനത്തിന് വിധേയമാക്കിയത്. തുടർന്ന് ഇവരിൽ ലാക്ടോസിനെ ദഹിപ്പിക്കുന്ന എൻസൈമിന്റെ സാന്നിധ്യം പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് 82 ശതമാനം ആളുകൾക്കും ലാക്ടോസിനെ ദഹിപ്പിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയത്. സാധാരണ ഈ എൻസൈമിന്റെ പ്രവർത്തനം മൂലം ലാക്ടോസിനെ ​ഗ്ലൂക്കോസ്, ​ഗ്ലാലക്ടോസ് എന്നി ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *