updation of aadhar cardആധാർ കാർഡും പാൻ കാർഡും തമ്മിൽ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെ? അടുത്ത വർഷം മുതൽ അസാധുവായേക്കും
രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പുമായി updation of aadhar card ആദായ നികുതി വകുപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത വർഷം മുതൽ അസാധുവായേക്കുമെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ ഒന്ന് മുതലാണ് ഇത്തരത്തിലുള്ള പാൻ കാർഡുകൾ പ്രവർത്തനരഹിതമാകുക എന്നാണ് വിവരം. അതേസമയം, പാൻ കാർഡുകൾ അസാധുവായാൽ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമ തന്നെയാണ് ഉത്തരവാദിയെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസാധുവായ പാൻ കാർഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ കാർഡ് ഉടമകൾ ഉടൻ തന്നെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ടതാണ്. 2017 ഓഗസ്റ്റ് 31- ന് മുൻപാണ് പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെന്ന അറിയിപ്പ് നൽകിയത്. പിന്നീട്, ഇവ രണ്ടും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒട്ടനവധി തവണ ദീർഘിപ്പിച്ചിരുന്നു. 2022 മാർച്ച് 31- നകം പാൻ കാർഡും ആധാർ കാർഡും നിർബന്ധിപ്പിക്കാത്തവർക്ക് 1,000 രൂപയാണ് പിഴ ചുമത്തിയിരുന്നത് പിഴിയടച്ചതിനുശേഷം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ച് കഴിഞ്ഞാൽ മാത്രമാണ് പാൻ കാർഡ് പ്രവർത്തനക്ഷമമാക്കുകയുളളൂ എന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)