Posted By user Posted On

deportകുവൈത്തിൽ നാല് മാസത്തിനിടെ നാടുകടത്തിയത് 9,517 പ്രവാസികളെ; നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി രാജ്യത്ത് വ്യാപക പരിശോധനdeport. 9,517 നിയമലംഘകരെയാണ് കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തു നിന്ന് നാടുകടത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കാണിത്. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കവരുമാണ് പിടിയിലായവരിൽ ഏറെയും. താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.മുത്‍ലഅ, സുലൈബിയ, കബദ് എന്നിവടങ്ങളിലാണ് കൂടുതലായും പരിശോധനകൾ നടന്നത്. പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള മസാജ് പാര്‍ലറുകള്‍, കൃഷി – മത്സ്യബന്ധനം തുടങ്ങിയവ നടക്കുന്ന തൊഴിലിടങ്ങള്‍, പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം പരിശോധനകള്‍ തുടരുകയാണ്. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് പരിശോധകൾ കർശനമാക്കിയിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *