Posted By user Posted On

part timeഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യം; കുവൈറ്റില്‍ ജോലി സമയം ക്രമീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി സമയം അനുയോജ്യമായ രീതിയില്‍ part timeക്രമീകരിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സൗകര്യപ്രദമായ പ്രവൃത്തി സമയം ഉടൻ നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ തയ്യാറാക്കാൻ പ്രസ്തുത ഏജൻസികളെ ചുമതലപ്പെടുത്താനുള്ള നീക്കം നടക്കുന്നതായാണ് വിവരം. മന്ത്രിമാർ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളാണ് പുതിയ നീക്കത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രായോഗിക നിര്‍ദ്ദേശം അവതരിപ്പിക്കാന്‍ നീതിന്യായ മന്ത്രിയും ഔഖാഫ് മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മജീദ് ജസ്റ്റിസ് അണ്ടർ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നീക്കം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *