play store consoleഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം; ജാഗ്രത നിർദേശവുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ
കുവൈത്ത് സിറ്റി : കുവൈത്തിൽ ‘Any Desk’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് play store console പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിന്റെ മുന്നറിയിപ്പ്. Any Desk ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് ഇതുവരെ മുന്നൂറിലധികം പേരിൽ നിന്ന് പരാതികൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. Any Desk ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുവാൻ ആവശ്യപ്പെട്ട് കൊണ്ടാണ് തട്ടിപ്പു സംഘം ഇരകളെ സമീപിക്കുന്നതെന്നാണ് വിവരം. ഈ ആപ്പ് ഉപയോഗിച്ച് മറ്റൊരാൾക്ക് നമ്മുടെ മൊബൈൽ ഫോൺ ഉപകരണങ്ങൾ നിയന്ത്രിക്കുവാനും ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുവാനും പണം കൈമാറുവാനും സാധിക്കും. ഇതാണ് തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തുന്നത്. ഇതിനാൽ ഈ ആപ്ലിക്കേഷനോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ആപ്ലിക്കേഷനുകളോ ഏതെങ്കിലും ആവശ്യത്തിനായി ഡൗൺലോഡ് ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് ചെയ്യരുതെന്നും തട്ടിപ്പിനിരയാകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)