istanbul airport transferപുതിയ കൊവിഡ് വകഭേദം പടരുന്നു; വിദേശത്ത് നിന്ന് എത്തുന്നവർക്ക് വീണ്ടും വിമാനത്താവളങ്ങളിൽ പരിശോധന
ന്യൂഡൽഹി; ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു istanbul airport transfer. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. രാജ്യാന്തര യാത്രക്കാരിൽ നിന്ന് സ്രവം ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ആരോഗ്യവിഭാഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം, ഒമിക്രോൺ ബിഎഫ് 7 വേരിയന്റ് ചൈനയിൽ അതിവേഗം പടരുകയാണ്. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ബിഎഫ് 7-ന് വ്യാ ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വൻ വർദ്ധനവാണുണ്ടാകുന്നത്. ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ടും ശ്മശാനങ്ങൾ മൃതശരീരങ്ങൾ കൊണ്ടും നിറഞ്ഞ ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു. യുഎസിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)