Posted By user Posted On

health economicsകുവൈത്തിൽ പ്രവാസികൾക്ക് പുതുക്കിയ ഔഷധ ഫീസ്; ഈ വിഭാ​ഗങ്ങൾക്ക് ബാധകമല്ല

കുവൈത്ത് സിറ്റി : പ്രവാസി രോഗികൾക്കായി കുവൈത്തിൽ കഴിഞ്ഞ ദിവസം മുതൽ പുതുക്കിയ health economicsഔഷധ ഫീസ് പ്രാബല്യത്തിൽ വന്നിരുന്നു. ഈ ഔഷധ ഫീസ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നവർക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂ എന്ന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതായത്, ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ക്ലിനിക്കുകളിലോ ആശുപത്രികളിലോ ചികിത്സയ്ക്കെത്തുന്ന പ്രവാസികൾക്ക് അവർക്ക് കുറിച്ച് നൽകുന്ന മരുന്നുകൾ സ്വകാര ഫാർമസികളിൽ നിന്നും വാങ്ങാം. ഇതിനായി ഡോക്ടർ പ്രത്യേക കുറിപ്പടി നൽകും. ഇങ്ങനെ സ്വകാര്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നവരാണെങ്കിൽ അവർ നേരത്തെ ഉണ്ടായിരുന്ന ഔഷധ ഫീസ് തന്നെ അടച്ചാൽ മതി. അതുപോലെ തന്നെ പുതുതായി ഏർപ്പെടുത്തിയ ഔഷധ ഫീസ് ഗാർഹിക തൊഴിലാളികൾക്കും ബാധകമല്ല. പ്രതിവർഷം 50 ദശലക്ഷം ദിനാർ അധിക വരുമാനമാണ് ഈ ഫീസ് വർദ്ധനവിലൂടെ രാജ്യത്തിന് ലഭിക്കാൻ പോകുന്നത്. 1.67 ദശലക്ഷം പ്രവാസികളാണ് 2020-ൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും ആശുപത്രികളിലുമായിസന്ദർശനം നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *