Posted By user Posted On

driver’sകുവൈത്തിൽ 40 ദിവസത്തിനിടെ 1000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ കവിഞ്ഞ 40 ദിവസത്തിനിടെ 1000 പ്രവാസികളുടെ driver’s ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയധികം പ്രവാസികളുടെ ലൈസൻസികൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചത്. അതായത് പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ എന്ന തോതിലാണ് ലൈസൻസുകൾ റദ്ദാക്കിയത്. ലൈസൻസ് ലഭിക്കുന്നതിന് ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ തുടങ്ങിയ പ്രത്യേക വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കു എന്ന വ്യവസ്ഥ രാജ്യത്ത് നടപ്പിലാക്കിയിരുന്നു. നിലവിൽ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരം പ്രവാസികളുടെ ഡ്രൈവിം​ഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട് ഫയലുകളും അവലോകനം ചെയ്യുന്നത് അധികൃതർ തുടരുകയാണ്. ലൈസൻസ് പിൻവലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടാനും രാജ്യ നിയമം ലംഘിച്ചതിന് നാടുകടത്താനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ടീമുകൾ അനുമതി നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *