health economicsപകർച്ചവ്യാധികളോട് നോ പറയാം; ഡബ്ല്യു.എച്ച്.ഒ – കുവൈത്ത് ധാരണ ഇപ്രകാരം
കുവൈത്ത് സിറ്റി: പകർച്ചവ്യാധി തടയുന്നതിനുള്ള നിയമപരമായ കരാറിന്റെ കരട് കുവൈത്തും ലോകാരോഗ്യ സംഘടനയും health economics (ഡബ്ല്യു.എച്ച്.ഒ) ചർച്ചചെയ്തു. ഭാവിയിൽ ഏതെങ്കിലും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ അവ തടയുന്നതിന് ഒരുമിച്ച് പ്രവർത്തിമെന്നാണ് കരടിൽ പറയുന്നത്. ഐക്യരാഷ്ട്രസഭ(യു.എൻ)യിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധിയും, മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ അംബാസഡറുമായ നാസർ അൽ ഹെയ്‌നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസും ജനീവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. പകർച്ചവ്യാധികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ പ്രാധാന്യവും ഫലപ്രദമായ പങ്കിനെ കുറിച്ചും നാസർ അൽ ഹെയ്‌ൻ സംസാരിച്ചു. കുവൈത്തിന്റെ ആരോഗ്യസംവിധാനം വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള താൽപര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, കോവിഡ് മഹാമാരി സമയത്തും അതിനുശേഷവും കുവൈത്തിന്റെ ആരോഗ്യ സംവിധാനം മികവുറ്റതായിരുന്നു എന്നും രാജ്യം അതിൽ അഭിനന്ദനം അർഹിക്കുന്നു എന്നും ഗെബ്രിയേസസ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)