kuwait policeകുവൈത്തിൽ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിച്ചു, പെള്ളൽ ഏൽപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ മൂന്ന് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും പൊള്ളൽ ഏൽപ്പിക്കുകയും ചെയ്ത kuwait police കേസിൽ കുട്ടികളുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുമായി അമ്മ അഹമ്മദി ഗവർണറേറ്റിലെ ആശുപത്രിയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മ്യൂണിറ്റി പൊലീസിന് ലഭിച്ചത്. മക്കൾക്ക് സംഭവിച്ച പരിക്കുകളുടെ കാരണത്തെക്കുറിച്ച് അമ്മയോട് അന്വേഷിച്ചപ്പോളാണ് അൽ-അഹമ്മദിയിലെ ഒരു പ്രദേശത്തു തന്നോടൊപ്പം താമസിക്കുന്ന ഒരു സുഹൃത്താണ് മക്കളെ ഉപദ്രവിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞത്. പതിവായി ആൺ സുഹൃത്തും മക്കളും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടെന്നും കാമുകൻ ദിവസവും കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും അമ്മ വ്യക്തമാക്കി. തുടർന്ന് ആൺ സുഹൃത്തിന്റെ പേരിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസിന് റഫർ ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രതി പിടിയിലായത്. പ്രതിയെ അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുത്ത് പീഡനത്തിന് കുറ്റം ചുമത്തി, അതേസമയം തന്റെ സുഹൃത്തിനെ മക്കളെ തല്ലാൻ അനുവദിച്ചതിന് അശ്രദ്ധ ആരോപിച്ച് അമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളെ പരിശോധിച്ചതിൽ, മർദ്ദനത്തിന്റെ ഫലമായി അവർക്ക് പൊള്ളലും ചതവുകളും വെവ്വേറെ മുറിവുകളും ഉണ്ടായതായി കണ്ടെത്തി. നിലവിൽ കർശനമായ പോലീസ് കാവലിലാണ് കുട്ടികളെ ചികിത്സിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)