Posted By user Posted On

climate change preventionകുവൈത്തിൽ അസ്ഥിര കാലാവസ്ഥ; ജനങ്ങൾക്ക് ജാ​ഗ്രത നിർദ്ദേശം

കുവൈറ്റ് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങൾക്ക് climate change prevention മുന്നറിയിപ്പ് നൽകി അധികൃതർ. റോഡ് യാത്രികരും, കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. മഴയ്ക്കുള്ള സാധ്യതയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് നിര്‍ദ്ദേശം.‍ അടിയന്തിര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലൂടെ പൊതുജനങ്ങൾക്ക് അധികൃതരുടെ സഹായം തേടാമെന്നും, 1880888 എന്ന നമ്പറില്‍ തീരസംരക്ഷണ സേനയെയും വിളിക്കാമെന്നും നിർദേശത്തിലുണ്ട്. അതോടൊപ്പം തന്നെ ഗതാഗത നിയമം പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/08/27/app-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *