Posted By user Posted On

free home deliveryകുവൈത്തിൽ ഹോം ഡെലിവറി വാഹനങ്ങളിൽ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹോം ഡെലിവറി വാഹനങ്ങളിൽ ഗാർഹിക തൊഴിലാളികൾ ജോലി free home delivery ചെയ്യുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം. കുവൈത്ത് എന്റർപ്രണേഴ്‌സ് അസോസിയേഷൻ മേധാവി സയീദ് അൽ മനിയ ആണ് ഇക്കാര്യം ഉന്നയിച്ചത്. നിരവധി ആളുകൾ ഗാർഹിക വിസകളിൽ കുവൈത്തിലേക്ക് പ്രവേശിക്കുകയും അതിന് ശേഷം ഡെലിവറി വാഹനങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുന്നത് പതിവായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വിസ കച്ചവടത്തിന്റെ മറ്റൊരു രൂപമായി കണക്കാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ഈ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും അവരുടെ സ്പോൺസർമാർക്കുംഎതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെലിവറി കമ്പനികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ശക്തി പകരുവാനും തീരുമാനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *