Posted By user Posted On

family visaകുവൈത്തിൽ 20 ദിവസത്തിനുള്ളിൽ കുട്ടികൾക്കായി 3000 ഫാമിലി വിസ അനുവദിച്ചതായി റിപ്പോർട്ട്

കുവൈത്ത്; രാജ്യത്ത് ഇതിനോടകം കുട്ടികൾക്കായി ഏകദേശം 3,000 ഫാമിലി വിസകൾ നൽകിയതായി family visa റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ അറിയിച്ചു. കുട്ടികളാ‍ക്കായി ഫാമിലി വിസ നൽകുന്നത് തുടങ്ങി 20 ദിവസത്തിനുള്ളിലുള്ള കണക്കാണിത്. വിസ ലഭിച്ച ഭൂരിഭാ​ഗം പേരും നവജാതശിശുക്കളാണ്. അറബ് ദേശീയതയുള്ളവരാണ് ഇതിൽ കൂടുതലും ഉള്ളത്. വേനലവധിക്കാലത്താണ് വിസ ലഭിച്ച പല കുട്ടികളും നാട്ടിൽ ജനിച്ചത്. പിന്നീട് കുവൈത്ത് ഫാമിലി വിസ നൽകുന്നത് നിർത്തലാക്കിയതോടെ എല്ലാവരും സ്വന്തം രാജ്യത്ത് തുടരുകയായിരുന്നു. രണ്ട് മാതാപിതാക്കളും സാധുവായ റെസിഡൻസിയോടെ രാജ്യത്ത് താമസിക്കുന്നവരാണെങ്കിൽ അവരുടെ മക്കൾക്കാണ് ഈ വിസ നൽകുന്നത്. ശമ്പള പരിധി ഉൾപ്പെടെ റസിഡൻസ് അഫയേഴ്‌സ് സെക്‌ടർ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് നിലവിൽ ഫാമിലി വിസ നൽകുന്നത്. ഇപ്പോളും കുട്ടികൾക്കായുള്ള നിരവധി വിസ അപേക്ഷ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ലഭിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *