weather station ഇനി തണുത്ത് വിറക്കും ; കുവൈറ്റ് അതി ശൈത്യത്തിലേക്ക് ….
കുവൈത്ത് സിറ്റി: ഡിസംബർ അവസാനത്തോടെ തണുപ്പ് കൂടുന്നതാണ് കുവൈത്തിന്റെ ചരിത്രം . കുവൈറ്റ് ഇനി തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്നു. രാജ്യം നവംബർ പകുതിയോടെ കുറഞ്ഞുതുടങ്ങിയ താപനില ഡിസംബർ ആദ്യവാരത്തോടെ വീണ്ടും താഴ്ന്നു. ഇതോടെ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ ആദ്യ വാരത്തോടെ രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു. തണുപ്പ് എത്തിയതോടെ പുറത്തിറങ്ങുമ്പോൾ സ്വെറ്റർ, ജാക്കറ്റ് എന്നിവകൂടി മന്ത്രാലയം ആവശ്യപ്പെട്ടു. ഷോപ്പുകളിൽ സ്വെറ്റർ, ജാക്കറ്റ് എന്നിവയുടെ വിൽപനയും സജീവമായി തുടങ്ങിയിട്ടുണ്ട്. കൈകൾ ഇല്ലാത്ത ജാക്കറ്റ് രൂപത്തിലുള്ളവ, ഫുൾകൈ ഉള്ളവ, തൊപ്പികൂടി ഉൾപ്പെടുന്നവ എന്നിങ്ങനെ വിവിധ തരത്തിൽ സ്വെറ്ററുകളും ജാക്കറ്റുകളും വിപണിയിലുണ്ട്. ജനുവരി, ഫ്രെബ്രുവരി മാസങ്ങളിൽ അന്തരീക്ഷതാപം ഏറ്റവും കുറഞ്ഞ നിലയിലെത്തും. മാർച്ച് അവസാനത്തോടെ താപനില ഉയർന്നുതുടങ്ങും.ഈ വർഷം രാജ്യത്ത് റെക്കോഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. വേനലിൽ കനത്ത ചൂടും ശൈത്യകാലത്ത് കനത്ത തണുപ്പും അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)