Posted By user Posted On

weather station ഇനി തണുത്ത് വിറക്കും ; കുവൈറ്റ് അതി ശൈത്യത്തിലേക്ക് ….

കു​വൈ​ത്ത് സി​റ്റി: ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ത​ണു​പ്പ് കൂ​ടു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ ച​രി​ത്രം . കുവൈറ്റ് ഇനി ത​ണു​പ്പു​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. രാ​ജ്യം ന​വം​ബ​ർ പ​കു​തി​യോ​ടെ കു​റ​ഞ്ഞു​തു​ട​ങ്ങി​യ താ​പ​നി​ല ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ വീ​ണ്ടും താ​ഴ്ന്നു. ഇ​തോ​ടെ രാ​ജ്യ​ത്ത് ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡി​സം​ബ​ർ ആ​ദ്യ വാ​ര​ത്തോ​ടെ രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ണു​പ്പ് എ​ത്തി​യ​തോ​ടെ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്വെ​റ്റ​ർ, ജാ​ക്ക​റ്റ് എ​ന്നി​വ​കൂ​ടി മന്ത്രാലയം ആവശ്യപ്പെട്ടു. ഷോ​പ്പു​ക​ളി​ൽ സ്വെ​റ്റ​ർ, ജാ​ക്ക​റ്റ് എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും സ​ജീ​വ​മാ​യി തുടങ്ങിയിട്ടുണ്ട്. കൈ​ക​ൾ ഇ​ല്ലാ​ത്ത ജാ​ക്ക​റ്റ് രൂ​പ​ത്തി​ലു​ള്ള​വ, ഫു​ൾ​കൈ ഉ​ള്ള​വ, തൊ​പ്പി​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​വ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ൽ സ്വെ​റ്റ​റു​ക​ളും ജാ​ക്ക​റ്റു​ക​ളും വി​പ​ണി​യി​ലു​ണ്ട്. ജ​നു​വ​രി, ഫ്രെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ​താ​പം ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലെ​ത്തും. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ താ​പ​നി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങും.ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് റെ​ക്കോ​ഡ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വേ​ന​ലി​ൽ ക​ന​ത്ത ചൂ​ടും ശൈ​ത്യ​കാ​ല​ത്ത് ക​ന​ത്ത ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​ത്ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-fifa-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *