gold shopകുവൈത്തില്‍ സ്വര്‍ണ്ണം വില്ക്കാന് ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; പുതിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍
കുവൈത്ത് സിറ്റി : പഴയ ഹോൾ മാർക്കിംഗ് മുദ്രകളുള്ള സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് gold shop നിരോധനം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. 2023 ജനുവരി 1 മുതലാണ് രാജ്യത്ത് പുതിയ നയം പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിയമം വരുന്നതോടെ ജ്വല്ലറികളിൽ പഴയ ഹോൾ മാർക്കിംഗ് മുദ്രകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുവാനോ പ്രദർശിപ്പുക്കുവാനോ പാടില്ല. അതോടൊപ്പം തന്നെ പുതിയ മുദ്ര പതിക്കാത്ത സ്വർണ്ണാഭരണങ്ങൾക്ക് ഉപയോഗിച്ച സ്വർണ്ണത്തിന്റെ മൂല്യം മാത്രമേ കണക്കാകുകയുമുള്ളൂ. അതുകൊണ്ട് തന്നെ വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനത്തിലുള്ള പഴയ ഹോൾ മാർക്കിംഗ് മുദ്രയുള്ള സ്വർണ്ണാഭരണങ്ങൾ മൂന്ന് ദിവസത്തിനകം വാണിജ്യ മന്ത്രാലയത്തിൽ നൽകി പുതിയ മുദ്ര പതിപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.അതേസമയം, ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഈ തീരുമാനം ബാധകമല്ല. അവരുടെ സ്വര്‍ണ്ണത്തിന് തതുല്യമായ മൂല്യം ലഭിക്കും.ഇതോടെ 2021 ൽ പുറപ്പെടുവിച്ച മന്ത്രി സഭാ തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കുന്നതിനു നൽകിയ സമയ പരിധി ഈ മാസം 31 നു അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ നയം നടപ്പിലാക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സ്വര്‍ണ്ണ വ്യാപരികൾ പറയുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)