Posted By user Posted On

google play consoleഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഇതാണ്

2022 അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് play store console. ഇപ്പോളിതാ, ഈ വര്‍ഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ഇക്കൊല്ലം ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ‘വേഡ്ൽ’ (Wordle) എന്ന ഗെയിമിനെ കുറിച്ചാണ്. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക ശ്രദ്ധയാകർഷിച്ച വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളെ മറികടന്നാണ് വേഡ്ൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇലക്ഷൻ റിസൾട്ട്, ക്വീൻ എലിസബത്ത്, യുക്രൈൻ തുടങ്ങിയ വാക്കുകളാണ് മിക്ക ആളുകളുടെയും പ്രവചനമെങ്കിലും, ഇത്തവണ വേഡ്ൽ പ്രവചനങ്ങൾ തിരുത്തിയെഴുതി. പ്രധാനമായും വേഡ്ൽ ഗെയിം കളിക്കാനോ, വേഡ്ൽ ഗെയിമിന്റെ ഉത്തരമാകാൻ സാധ്യതയുള്ള വാക്കുകൾ കണ്ടെത്താനോ വേണ്ടിയാണ് കൂടുതൽ ആളുകളും ഈ വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും 5 അക്ഷരമുള്ള ഒരു വാക്ക് ഊഹിച്ച് കണ്ടെത്തുന്നതാണ് ഈ ഗെയിം. ഉപഭോക്താക്കളെ ചിന്തിപ്പിക്കുന്ന ഗെയിം കൂടിയാണ് വേഡ്ൽ. പരമാവധി ആറ് തവണയാണ് ഊഹിക്കാനുള്ള അവസരം ലഭിക്കുന്നത്. ഓരോ തവണ ഊഹിക്കുന്ന വാക്കിൽ നിന്നും ശരിയായ വാക്കിലേക്കുള്ള സൂചനയും ലഭിക്കുന്നതാണ്. 2021 ഒക്ടോബറിലാണ് ഈ ഗെയിം ആദ്യമായി അവതരിപ്പിക്കുന്നത്.ലോഞ്ച് ചെയ്ത് മാസങ്ങൾക്കകം നിരവധി ആരാധകരാണ് വേഡ്ൽ ഗെയിമിന് ഉണ്ടായിട്ടുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *