Posted By user Posted On

petrolകുവൈത്തില്‍ ഇന്ധന ഉപഭോഗം കുതിച്ചുയര്‍ന്നു; പുതിയ കണക്കുകള്‍ ഇപ്രകാരം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഉ​പ​ഭോ​ഗം കൂടിയതായി റിപ്പോര്‍ട്ട് petrol. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം വ​ർ​ധ​ന​ ഉണ്ടായതായാണ് കണക്ക്. കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി പു​റ​ത്തു​വി​ട്ട വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യ​തും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തു​മാ​ണ് ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണമെന്നാണ് കണക്കാക്കുന്നത്.ജ​ന​സം​ഖ്യ വ​ർ​ധ​ന​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​വും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ഇ​ന്ധ​ന​ത്തി​ന്റെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കുന്നതിന് കാരണമായതായി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം കു​വൈ​ത്തി​ലെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം 4.46 ബി​ല്യ​ൺ ലി​റ്റ​റാ​യിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *