law violationവീണ്ടും നിയമലംഘനങ്ങള്‍; കുവൈത്തിലെ മാര്‍ക്കറ്റ് വര്‍ക്ക് ഷോപ്പുകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി
കുവൈത്ത് സിറ്റി; കുവൈത്തിലെ മാര്‍ക്കറ്റ് വര്‍ക്ക് ഷോപ്പുകളില്‍ നടത്തിയ പരിശോധനയില്‍ law violationനിയമലംഘനങ്ങള്‍ കണ്ടെത്തി. മുബാറകിയ മാർക്കറ്റിലെ ടെക്നിക്കൽ വർക്ക്ഷോപ്പുകളിലാണ് പരിശോധനകള്‍ നടന്നത്. മാൻപവർ അതോറിറ്റിയിലെ ഒക്ക്യുപേഷണല്‍ സേഫ്റ്റി ടീമിമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സ്വർണ്ണത്തിനും ആഭരണങ്ങൾക്കുമായുള്ള 25 അധികം ടെക്നിക്കൽ വർക്ക് ഷോപ്പുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത സ്റ്റെയറുകള്‍, ഇലക്ട്രിക്കൽ ബോക്സുകൾ, മോശം വെന്‍റിലേഷന്‍, അപകടകരമായ വസ്തുക്കളുടെ സംഭരണം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അതോറിറ്റിയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് പരിശോധന ക്യാമ്പയിനുകള്‍ നടക്കുന്നതെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. വ്യക്തികളിൽ നിന്ന് അതോറിറ്റിക്ക് റിപ്പോർട്ടുകൾ ലഭിക്കുകയും ആശയവിനിമയത്തിലൂടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണ് ക്യാമ്പയിൻ നടന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പ്രതിമാസം 1200ല്‍ അധികം ക്യാമ്പയിനുകളാണ്പരിശോധന സംഘങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)