Posted By user Posted On

cirtificateവ്യാജന്മാര്‍ക്ക് പണികിട്ടും; കുവൈത്തില്‍ 6 മാസത്തിനിടെ പിടിച്ചെടുത്തത് 7 പ്രവാസികളുടെ വ്യാജ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ 7 പ്രവാസികളുടെ cirtificate വ്യാജ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു. കുവൈത്ത് സോസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 4 ഇന്ത്യക്കാരും ഇതില്‍പെടുന്നുണ്ട്. ഈജിപ്ത്, വെനീസ്വലാ, ജോർദാൻ എന്നീ രാജ്യക്കാരുടെതാണ് മറ്റു മൂന്നു വ്യാജ ബിരുദ സർട്ടിഫികറ്റുകൾ. വ്യാജ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്കെതിരെയും ഇവരെ റിക്രൂട്ട് ചെയ്ത സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 5248 എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ആറു മാസത്തിനകം വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറ്റസ്റ്റേഷൻ ചെയ്യുന്നതിനായി സൊസൈറ്റിക്ക് ലഭിച്ചത്. ഇവയിൽ 4320 സർട്ടിഫിക്കറ്റുകളുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. 928 സർട്ടിഫിക്കറ്റുകൾ നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 74 സർട്ടിഫിക്കറ്റുകളുടെ പരിശോധന ഇത് വരെ തുടങ്ങിയിട്ടില്ല. മാനവ ശേഷി സമിതിയുടെ സഹകരണത്തോടെയാണ് ഈ പരിശോധന നടക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *