iphone payകുവൈറ്റിൽ ക്ലിക്കായി ആപ്പിള്‍ പേ; ആദ്യ 10 മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷം ദിനാറിന്‍റെ ഇടപാട്
കുവൈറ്റിൽ ആപ്പിൾ പേ ആക്ടിവേറ്റ് ചെയ്ത ആദ്യ 10 മണിക്കൂറിനുള്ളിൽ iphone payഉപഭോക്താക്കൾ ഏകദേശം ഒരു ദശലക്ഷം ദിനാറിന്റെ ഇടപാടുകൾ പൂർത്തിയാക്കിയതായി റിപ്പോര്‍ട്ട്. KFH, NBK, Gulf bank, Boubyan, Commercial Bank, Al Ahli United എന്നിവയുൾപ്പെടെ ആറ് ബാങ്കുകളിലുമായി ഏകദേശം 70,000 ഉപഭോക്താക്കൾ സേവനം സജീവമാക്കിയിട്ടുണ്ട്. കുവൈത്തിലെ ബാക്കി ബാങ്കുകളും ഉടൻ സേവനം സജീവമാക്കുമെന്നാണ് വിവരം. പ്രാരംഭ ഇടപാടുകളിൽ പകുതിയോളം KFH, NBA എന്നിവയിലൂടെയാണ് നടത്തിയത്. ആദ്യത്തെ ആപ്പിൾ പേ ഇടപാടുകൾ ഏകദേശം രാവിലെ 6:00 മണിക്കാണ് നടന്നത്. ഇടപാടുകളുടെ ശരാശരി മൂല്യം 50 മുതൽ 70 ദിനാർ വരെയാണ്. സേവനം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു ബാങ്കിന്റെ ഇടപാടുകാർ ഏകദേശം 5,000 ഇടപാടുകൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)