work visaകുവൈത്തിലെ തൊഴിൽ അനുമതി രേഖയിലെ സുപ്രധാന നിയമം റദ്ദാക്കി; പുതിയ മാറ്റം അറിഞ്ഞോ
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിലെ work visa ( ഇദ്‌ൻ അമൽ ) സുപ്രധാന നിയമം റദ്ദാക്കി. പ്രതി വർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന നിയമമാണ് റദ്ദാക്കിയത്. പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ ഡോ. മുബാറക് അൽ ആസിമിയാണ് പുതിയ തീരുമാനം പൊതുജനങ്ങളെ അറിയിച്ചത്. പുതിയ നിയമം അനുസരിച്ച് തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് എത്ര ആയിരിക്കണമെന്ന് തീരുമാനിക്കുവാൻ തൊഴിലുടമക്ക് മാത്രമേ അവകാശം ഉള്ളൂ. നേരത്തെ ഉണ്ടായിരുന്ന പോലെ ശമ്പള വർദ്ധനവിന് നിശ്ചിത പരിധി ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, തൊഴിൽ അനുമതി രേഖയിൽ ഡ്രൈവിംഗ് ലൈസൻസ്, കുടുംബ, സന്ദർശക വിസകൾ മുതലായവ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിബന്ധന മറികടക്കുന്നതിനു വേണ്ടി ശമ്പളം ഉയർത്തി കാട്ടുന്ന രീതി ഉണ്ടായിരുന്നു. ഇതോടെയാണ് പ്രതിവർഷം ശമ്പള വർദ്ധനവിന് നിശ്ചിത പരിധി ഏർപ്പെടുത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)