Posted By user Posted On

nissan xterraകുവൈത്തിൽ ഡെലിവറി വാഹന കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറി വാഹന കമ്പനികൾക്ക് പുതുതായി ലൈസൻസ് അനുവദിക്കുന്നത് nissan xterra നിർത്തലാക്കി. കൂടാതെ, നിലവിൽ ലൈസൻസുകൾ കരസ്ഥമാക്കിയ ഡെലിവറി വാഹന കമ്പനികൾക്കുള്ള വ്യവസ്ഥകളിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 ​ആക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.

പ്രധാന ഭേദ​ഗതികൾ എന്തൊക്കെ

  1. സ്ഥാപനങ്ങളിലെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 ആയി പരിമിതപ്പെടുത്തി
  2. ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തനം നടത്തുന്നതിനു ഗതാഗത തടസ്സം സൃഷ്ടിക്കപെടാത്ത സ്ഥലത്ത് ഒരു ശാഖ ഉണ്ടായിരിക്കണം.
  3. സ്ഥാപനത്തിന് കുറഞ്ഞത് ഒരു സ്വകാര്യ കാറും രണ്ട് ടൺ ഭാര പരിധിയിയിൽ കൂടാത്ത 5 ലൈറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളും ഉണ്ടായിരിക്കണം.
  4. സ്വകാര്യ കാർ, ലൈറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവയുടെ പഴക്കം നിർമ്മാണ തീയതി മുതൽ 3 വർഷത്തിൽ കൂടരുത്.
  5. വാഹനത്തിന്റെ പ്രവർത്തന കാലാവധി നിർമ്മാണ തീയതി മുതൽ ഏഴ് വർഷം വരെയാണ് കണക്കാക്കുക
  6. മോട്ടോർ സൈക്കുളുകളുടെ പഴക്കം നിർമ്മാണ തിയ്യതി മുതൽ ഒരു വർഷത്തിൽ അധികം ആകരുത്.
  7. വാഹനത്തിന്റെ ഡ്രൈവർ കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ യൂണിഫോം ധരിച്ചിരിക്കണം.
  8. മോട്ടോർ സൈക്കിളുകളിൽ ഘടിപ്പിച്ച ബോക്സിൽ പ്രകാശ പ്രതിഫലന സ്റ്റിക്കർ പതിച്ചിരിക്കണം
  9. ഡ്രൈവർ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം
  10. മോട്ടോർ സൈക്കിളുകൾ റിംഗ് റോഡുകളും ഹൈവേകളും ഉപയോഗിക്കാൻ പാടില്ല

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *