Forex Exchangeനാട്ടിലേക്ക് പണം അയയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇതാണ് മികച്ച സമയം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 24 പൈസ ഇടിഞ്ഞ് 82.09 ആയി Forex Exchange . കൂടാതെ, വിദേശ ഫണ്ടുകളുടെ ഒഴുക്ക് രൂപയെ സമ്മർദ്ദത്തിലാക്കിയതായി ഫോറെക്സ് ഡീലർമാർ പറഞ്ഞു. തിങ്കളാഴ്ച ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് 81.85 എന്ന നിലയിലായിരുന്നു രൂപ. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ചൊവ്വാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്, തുടർന്ന് 82.09 എന്ന നിലയിലേക്ക് കൂപ്പുകുത്തി, മുൻ ക്ലോസിനേക്കാൾ 24 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 267.90 ആയി. അതായത് 3.73 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)