Posted By user Posted On

kuwait police കുവൈത്തിലെ പള്ളിയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രവാസി ഇന്ത്യക്കാരന്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിയില്‍ വച്ച് പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു kuwait police. കൊര്‍ഡോബയിലെ അല്‍ ഗാനിം പള്ളിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മൂര്‍ച്ഛ കുറഞ്ഞ വസ്തു കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാൾ സ്വയം മുറിവേൽപ്പിക്കുന്നത് കണ്ട ഒരാൾ ഉടൻ തന്നെ ആംബുലൻസിനെ വിളിക്കുകയായിരുന്നു. ആംബുലൻസ് ജീവനക്കാർ സ്ഥലത്തെത്തി ഇയാൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് ഇയാളുടെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ പ്രവാസിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സംഭവത്തില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസിയെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് സാധ്യത

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *