Posted By user Posted On

rain alertകുവൈത്തിൽ നാളെ മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: കുവൈറ്റിലെ ചില പ്രദേശങ്ങളില്‍ നാളെ മുതല്‍ ചെറിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് കാലാവസ്ഥ വിഭാഗം ആണ് മുന്നറിയിപ്പ് നൽകിയത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഫഹദ് അല്‍ ഒട്ടൈബി പറഞ്ഞു. ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. രണ്ട് ദിവസങ്ങളിൽ പെയ്യാൻ സാധ്യതയുള്ള മഴയുടെ അളവ് ചില പ്രദേശങ്ങളിൽ നേരിയ തോതിലോ ഇടത്തരമോ ചിലപ്പോൾ കനത്തതോ ആയിരിക്കും. പൊടിക്കാറ്റിനുള്ള സാധ്യതയും അധികൃതര്‍ പ്രവചിച്ചിട്ടുണ്ട്. അതുപോലെ വൈകുന്നേരവും അതിരാവിലെയും മൂടൽമഞ്ഞിന്റെ വ്യാപനം കാരണം കാഴ്ചപരിധി കുറഞ്ഞേക്കും. രാജ്യത്തെ പരമാവധി താപനില 18 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. കുറഞ്ഞ താപനില ഒമ്പത് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ മേഖലയിൽ കനത്ത മഴ വെള്ളക്കെട്ട് ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധന്‍ ഫഹദ് അല്‍ ഒട്ടൈബി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *