Posted By user Posted On

hmo കുവൈത്തില്‍ ത്വക്ക് രോഗത്തിന് ചികിത്സതേടുന്നവരുടെ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ലക്ഷം രോഗികള്‍ ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയാണ് ഡാറ്റ പുറത്തുവിട്ടത്. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ചികിത്സാ സ്ഥാപനങ്ങൾ മുഖേന ഡെർമറ്റോളജി വിഭാഗങ്ങളിൽ പ്രതിവർഷം 500,000 രോഗികളെ ലഭിക്കുന്നുണ്ടെന്ന് മന്ത്രി അൽ അവാദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന കുവൈറ്റ് ഡെർമറ്റോളജി, ലേസർ, കോസ്‌മെറ്റിക് മെഡിസിൻ എന്നിവയെ കുറിച്ചുള്ള കോൺഫറൻസിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലേസര്‍ ചികിത്സ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും, ത്വക്ക് രോഗങ്ങള്‍ക്കുള്ള പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിക്കാനും, വൈദ്യശാസ്ത്രപരവും സാങ്കേതികവുമായ വികസനം നടത്താനും മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൂടുതല്‍ സാങ്കേതിക വിദ്യകളും ചികിത്സാ സേവനങ്ങളും ഉപയോഗിച്ച് രോഗനിർണ്ണയ മേഖലയിൽ അത്യാധുനിക ചികിത്സാ രീതികളാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *