Posted By user Posted On

cheapo airവില്ലനായി ചെങ്കണ്ണ്; പ്രവാസി മലയാളി കുടുംബത്തിന്റെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: ചെങ്കണ്ണ് കാരണം പ്രവാസി മലയാളി കുടുംബത്തിന്റെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര മു​ട​ങ്ങിcheapo air. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാത്രയാണ് മുടങ്ങിയത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. മ​ല​പ്പു​റം തി​രൂ​ർ നി​റ​മ​രു​തൂ​രി​ൽ​നി​ന്നു​ള്ള ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബമാണ് ചെങ്കണ്ണ് കാരണം പ്രതിസന്ധിയിലായത്. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ഇ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തു​മൂ​ലം ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ​ക്കും മ​ക​ൾ​ക്കുമായിരുന്നു ക​ണ്ണി​ൽ അ​സു​ഖ​മു​ണ്ടാ​യി​രു​ന്നത്. ഇ​വ​ർ​ക്ക് യാത്ര നിഷേധിച്ചതോടെ ഭ​ർ​ത്താ​വും ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്തു. രാ​വി​ലെ​യു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നാ​ണ് ഇ​വ​ർ ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. മ​റ്റൊ​രു ചെ​ങ്ക​ണ്ണ് രോ​ഗി​ക്കും ര​ണ്ടു ദി​വ​സം മു​മ്പ് യാ​ത്ര ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ യാ​ത്ര​ക്കു​മു​മ്പ് ഡോ​ക്ട​റ​റെ കാ​ണു​ക​യും യാ​ത്രാ​ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് അ​ർ​ശ് ട്രാ​വ​ൽ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/12/04/applications-are-invited-for-norca-roots-directors-scholarship/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *