Posted By user Posted On

big ticket buyingകോടികൾ വാരിക്കൂട്ടി ഇന്ത്യൻ പ്രവാസികൾ; ബി​ഗ് ടിക്കറ്റിലൂടെ ഇന്ത്യക്കാരനെ തേടിയെത്തിയത് വമ്പൻ സമ്മാനം

അബുദാബി: നിരവധി ആളുകളുടെ ജീവിതം മാറ്റി മറിച്ച ബി​ഗ് ടിക്കറ്റ് സമ്മാനപ്പെരുമഴ തുടരുന്നു big ticket buying. അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ മൂന്ന് കോടി ദിര്‍ഹത്തിന്റെ (66 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഭാ​ഗ്യം തേടിയെത്തിയത് ഒരു പ്രവാസി ഇന്ത്യക്കാരനെയാണ്. ഖാദർ ഹുസൈൻ ആണ് ആ മഹാഭാ​ഗ്യവാൻ. 206975 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് ഭാ​ഗ്യം കൊണ്ടുവന്നത്. നറുക്കെടുത്തടോടെ ഷോയുടെ അവതാരകൻ റിച്ചാർഡ് ഖാദറിനെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ക്യാഷ് ഓൺ ഡെലിവറി സേവനത്തിലൂടെയാണ് ഖാദർ ടിക്കറ്റ് വാങ്ങിയത്. ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. 047913 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അദ്ദേഹം വിജയിയായത്. മൂന്നാം സമ്മാനവും ഇന്ത്യക്കാരന് തന്നെയാണ്. 210236 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് . 308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരാണ് നിഷയെ തുണച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് 3.5 കോടി ദിര്‍ഹം (77 കോടിയിലേറെ ഇന്ത്യന്‍ രൂപ)ത്തിന്റെ വമ്പന്‍ സമ്മാനമാണ്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കുന്നു. മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം നേടാനുള്ള അവസരവുമുണ്ട്. അടുത്ത തത്സമയ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ ഡിസംബര്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്ക്അവസരമുണ്ട്. ജനുവരി മൂന്നാം തീയതിയാണ് അടുത്ത നറുക്കെടുപ്പ് നടക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *