expatകുവൈത്തില്‍ ഒരു ദിവസം വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ദിവസം വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു expat. ഇന്ത്യക്കാരനായ ആട്ടിടയന്‍ ഒരു സ്‌ഫോടനത്തിലാണ് മരിച്ചത്. 1990ല്‍ ഇറാഖ് അധിനിവേശ കാലത്തെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം. പ്രാദേശിക ദിനപ്പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നിര്‍മ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഈജിപ്ത് സ്വദേശിയായ മറ്റൊരു പ്രവാസി മരിച്ചത്. മൂന്നാമതായി ഇന്ത്യക്കാരനായ പ്രവാസിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. വടക്ക്-പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)