Posted By user Posted On

electrical solder fluxയുക്രൈനിൽ യുദ്ധം കടുപ്പിക്കാനൊരുങ്ങി റഷ്യ; ലോകം മൂന്നാം ലോകമഹായുദ്ധഭീതിയിൽ

ലോക ജനത ഭീതിയോടെയാണ് യുക്രൈൻ റഷ്യ യുദ്ധം നോക്കിക്കാണുന്നത് electrical solder flux. മാസങ്ങളോളമായി ഇരു രാജ്യങ്ങളും തമ്മിൽ ആക്രമണവുമ പ്രത്യാക്രമണവുമ നടത്തുകയാണ്. ഇപ്പോളിതാ, യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങുന്നു എന്ന ഭീതിപ്പെടുത്തുന്ന വാർത്തയാണ് വരുന്നത്. ഇതോടെ ലോക രാജ്യങ്ങളെല്ലാം മൂന്നാം ലോകമഹായുദ്ധഭീതിയിലാണ്. പത്തു മാസമായി ലോകത്തെ പ്രതിസന്ധിയിലാക്കിയ റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. അന്നേ ദിവസം പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം ഇപ്പോളും തുടരുകയാണ്. പോളണ്ടിൽ വീണ മിസൈൽ യുക്രെയ്നിന്റേതാണെന്ന് നാറ്റോ പാതിമനസ്സോടെ പറയുമ്പോഴും അതിനു കാരണക്കാരൻ റഷ്യയാണെന്ന് അവർ അടിവരയിട്ടു പറയുന്നു. ഇതിനിടയിൽ റഷ്യയാകട്ടെ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുകയാണ്. ഇതിൽ നിന്ന് തന്നെ റഷ്യ കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണെന്ന സൂചനയാണുള്ളത്. കൂടാതെ, യുദ്ധത്തിന് സജ്ജമാകുന്നതിനായി അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നുമുണ്ട്. വരുന്ന ഏതാനും ആഴ്ചകൾ യുക്രെയ്നിനു നിർണായകമാണ്. ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമണം അഴിച്ചുവിട്ടേക്കുമെന്നാണ് സൈനിക നിരീക്ഷകർ കണക്കുകൂട്ടുന്നത്.മിന്നലാക്രമണത്തിലൂടെ റഷ്യയിൽനിന്നു ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തിരിച്ചു പിടിച്ച കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണം പതിയെ യുക്രെയ്നിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഹേഴ്സണിൽ നിന്നു പിൻവലിച്ച 20,000 സൈനികരെ അടക്കം ഉപയോഗിച്ചു തന്ത്രപ്രധാനമായ ബാഖ്മുത് നഗരത്തിന്റെ അടക്കം നിയന്ത്രണം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. യുക്രെയ്ന്റെ ആയുധ ശേഖരം ഒഴിയുമ്പോൾ പുതിയ ആയുധങ്ങൾ യുദ്ധരംഗത്തിറക്കി ലോകരാജ്യങ്ങളെ അമ്പരപ്പിക്കുകയാണ് റഷ്യ. ചരിത്രത്തിലാദ്യമായി റഷ്യ എസ്‌യു 57 ഫിഫ്ത്ത് ജനറേഷൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തിയത് അമേരിക്കയെ പോലും ഞെട്ടിച്ചിട്ടുണ്ട്. റഷ്യൻ പ്രദേശങ്ങൾക്കെതിരെയുള്ള ഏതൊരാക്രമണത്തിനും ബദലായി അണ്വായുധം ഉപയോഗിച്ചു പോലും തിരിച്ചടിക്കുമെന്നണ് റഷ്യൻ നയം. പരമ്പരാഗത ആണവ ആയുധമോ അല്ലെങ്കിൽ ഇഎംപി (ഇലക്ട്രോ മാഗ്നറ്റിക് പൾസ്) പോലുള്ള ആണവ–ആണവേതര ആയുധമോ റഷ്യ പ്രയോഗിക്കുമെന്ന ആശങ്ക യൂറോപ്പിലുയരുന്നുണ്ട്. ഈ മഞ്ഞുകാലം യുക്രെയ്ൻ സൈനികർക്കു മാത്രമല്ല സാധാരണക്കാരായ യുക്രെയ്ൻ ജനതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ വൈദ്യുതിയും കേന്ദ്രീകൃത താപസംവിധാനങ്ങളും പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേർ തണുത്തു മരിക്കുമോയെന്ന ആശങ്കയിലാണ് യുക്രെയ്ൻ. യുദ്ധത്തിൽ തകർന്ന വൈദ്യുത ശൃംഖലകളുടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രെയ്ൻ. എന്നാൽ, വെടിനിർത്തണമെങ്കിൽ ക്രൈമിയ അടക്കം റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം വിട്ടുകിട്ടണമെന്നും പുട്ടിനുമായി ചർച്ച നടത്താനൊരുക്കമല്ലെന്നും വേണമെങ്കിൽ പുതിയ റഷ്യൻ പ്രസിഡന്റിനോട് ചർ‌ച്ചയാകാമെന്നുമാണ് യുക്രെയ്ന‍ പറയുന്നത്. എന്നാൽ ക്രൈമിയ ഒരിക്കലും വിട്ടുകിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നും പുടിനുമായി ചർച്ചയ്ക്ക് തയ്യാറാകുന്നതാണ് ഉചിതം എന്നുമാണ് നാറ്റോയിലെ അംഗങ്ങളടക്കം യൂറോപ്പിലെ ഒട്ടു മിക്ക രാഷ്ട്രത്തലവൻമാരും സെലൻസ്കിയോട് ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *