social media adവ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ട് വീഴും; കുവൈത്തിൽ നടപടി തുടങ്ങി
കുവൈത്ത് സിറ്റി; രാജ്യത്തെ സോഷ്യൽ മീഡിയയിൽ വിലസുന്ന വ്യാജ അക്കൗണ്ടുകളെ social media ad നേരിടാനും സാമൂഹിക മാധ്യമങ്ങളിലൂടെ കലഹവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നവരെ പിന്തുടരാനും പുതിയ നടപടികളുമായി സർക്കാർ രംഗത്ത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും എതിരായി കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ തീരുമാനം. ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകൾ സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികൾ നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിലൂടെ കണ്ടെത്തുന്ന സംശയാസ്പദമായ അക്കൗണ്ടുകൾക്ക് പിന്നിൽ ആരാണെന്ന് കണ്ടുത്തുന്നതിനായി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി എന്നിവര്‍ സഹകരിച്ചു പ്രവര്‍ത്തനം നടത്തുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആളുകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിലും അപകീർത്തികളിൽ നിന്നു അവരെ സംരക്ഷിക്കുന്നതിലും ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും സൈബർ ക്രൈം നിയമങ്ങൾ പ്രയോഗിക്കുന്നതിലും ഗവൺമെന്റ് ശ്രദ്ധാലുവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)