Posted By user Posted On

refineryകുവൈത്തിലെ അൽസൂർ റിഫൈനറിയിൽ നിന്ന് ഇന്ധന കയറ്റുമതി തുടങ്ങി

കുവൈത്ത് സിറ്റി; കുവൈത്തിൽ പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽ നിന്ന് refinery വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു. ഒക്ടോബറിൽ പ്രാദേശിക വിപണിയിലേക്കു ഇന്ധനം നൽകുന്നത് അൽസൂർ റിഫൈനറിയിൽനിന്ന് ആരംഭിച്ചെങ്കിലും രാജ്യാന്തര തലത്തിൽ അൽസൂർ റിഫൈനറിയുടെ ആദ്യ ഇടപാടാണിത്. കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.‍ പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി നടത്തിയത്. പരിസ്ഥിതി ചട്ടങ്ങൾ അനുസരിച്ച് എടുക്കുന്ന ശുദ്ധ ഇന്ധനങ്ങൾക്ക് ആവശ്യം വർധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. 3 റിഫൈനറികളടങ്ങിയതാണ് അൽസൂർ. 6.15 ലക്ഷം ബാരലാക്കി അടുത്ത വർഷം ആദ്യം ഇവിടുത്തെ ഉൽപാദനം ഉയരും. റിഫൈനറി പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ പ്രതിദിന ഉൽപാദനം ശേഷി 15 ലക്ഷം ബാരൽ എത്തിക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *