Posted By user Posted On

iphone payആപ്പിൾ പേ സേവനം ഡിസംബർ 7 മുതൽ കുവൈത്തിലും; ആദ്യ ഘട്ടത്തിൽ ആർക്കൊക്കെ ലഭ്യമാകും?

കുവൈത്ത് സിറ്റി : ഡിസംബർ 7 മുതൽ കുവൈത്തിൽ ആപ്പിൾ പേ സേവനം ലഭ്യമായി തുടങ്ങും iphone pay. നേരത്തെ ഇത് സംബന്ധമായി ധനമന്ത്രാലയവും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിളുമായി ധാരണയിലെത്തിയിരുന്നു. ഈ സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുക 5 ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്. 3 പരമ്പരാഗത ബാങ്കുകളുടെയും 2 ഇസ്ലാമിക ബാങ്കുകളുടെയും ഉപഭോക്താക്കൾക്ക് ആയിരിക്കും സേവനം ലഭിക്കുന്നത്. പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകാത്ത മറ്റു ബാങ്ക് ഉപഭോക്താക്കൾക്ക് അതാത് ബാങ്കുകളുടെ സംവിധാനം പുതിയ സംവിധാനവുമായി ബന്ധിപ്പിക്കുന്ന മുറക്ക് സേവനം കിട്ടിത്തുടങ്ങും. ക്രെഡിറ്റ്, ഡെബിറ്റ് , പ്രീപെയ്ഡ് കാർഡുകൾ എന്നിവയും ആപ്പിൾ പേ സേവനങ്ങളിൽ ഉൾപ്പെടും. ബാങ്ക് കാർഡുകൾ ഉപയോഗിക്കാതെ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള കോൺടാകട്ലെസ് പേയ്മെന്റ് സാങ്കേതികവിദ്യയാണ് ആപ്പിൾ പേ. ഈ പേയ്മെന്റ് ആപ്പ് കൂടി വരുന്നതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *