Posted By user Posted On

sign up google accountജി-മെയിൽ മുഖേന തട്ടിപ്പുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ​ഗൂ​ഗിൾ

ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ​ഗൂ​ഗിൾ രം​ഗത്ത് sign up google account.
സ്പാം മെയിലിനെ കുറിച്ച് ജാ​ഗ്രത പാലിക്കണമെന്നും ഒപ്പം ഇൻബോക്സിൽ ഉളള മെയിലുകൾ ഓപ്പൺ ചെയ്യുമ്പോഴും ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നുമാണ് ഗൂഗിളിന്റെ നിർദ്ദേശം. മുന്നറിയിപ്പിനോടൊപ്പം ഉപയോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഗൂഗിൾ അറിയിക്കുന്നുണ്ട്. ഉപയോക്താക്കളിലേക്ക് പ്രധാനമായും വിവിധ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെയിലുകളാണ് എത്തുന്നത്. ഇവ വ്യാജമാണെന്ന് മനസ്സിലാക്കണം. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചുള്ള വിവരങ്ങളാണ് ചില മെയിലുകളുടെ ഉള്ളടക്കം. കൂടാതെ, ജീവകാരുണ്യ പ്രവർത്തനം, സബ്സ്ക്രിപ്ഷൻ പുതുക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരത്തിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകൾ വ്യാജമാണെന്നും, മുൻനിര സ്ഥാപനങ്ങളൊന്നും പണം ചോദിക്കാറില്ലെന്നും ഗൂഗിൾ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇൻബോക്സിൽ ഉള്ള അജ്ഞാത ഇ-മെയിലുകൾ തുറക്കുമ്പോൾ അതീവ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. എസ്എംഎസ് തട്ടിപ്പ്, വാട്സ്ആപ്പ് തട്ടിപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് ജിമെയിലും തട്ടിപ്പുകൾ വ്യാപകമായിട്ടുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *