Posted By user Posted On

choleraകുവൈത്തിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശവുമായി ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശിക്ക് കോളറ രോഗ ബാധ സ്ഥിരീകരിച്ചു cholera. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇറാഖിൽ നിന്നും എത്തിയ ആൾക്കാണ് രോ​ഗബാധയുള്ളത്. നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോ​ഗം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ രോ​ഗി ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നത് വരെ ഇയാളെ ഐ സൊലേഷൻ വാർഡിൽ ആണ് താമസിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. രോ​ഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നീരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോ​ഗ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *