Posted By user Posted On

red tideകുവൈത്തിലെ കടലിൽ റെ‍ഡ് ടൈഡ്; എന്താണ് ഈ പ്രതിഭാസം എന്ന് അറിയേണ്ട?

കുവൈത്ത് സിറ്റി; കുവൈത്തിലെ കടലിൽ റെ‍ഡ് ടൈഡ് ഉണ്ടായതിന്റെ കാരണം ഫൈറ്റോപ്ലാങ്ക്ടണിന്റെ ( കടൽ സസ്യം) വ്യാപനത്തെ തുടർന്നാണെന്ന് പരിസ്ഥിതി പൊതു അതോറിറ്റി red tide. കുവൈത്ത് ബേ മേഖലയിലാണ് റെഡ് ടൈഡ് ഉണ്ടായത്. ഇതോടൊപ്പം തന്നെ ഈ പ്രദേശത്തെ മത്സ്യങ്ങളും ചത്തൊടുങ്ങുന്നുണ്ട്. ഇവിടുത്തെ ജൈവ സൂചകങ്ങളും ജലത്തിന്റെ ​ഗുണനിലവാരവും വിലയിരുത്തുന്നതിനായി പരിസ്ഥിതി പൊതു അതോറിറ്റി കുവൈത്ത് ബേയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റെഡ് ടൈഡ് കൂടുതലുള്ള പ്രദേശങ്ങളിലെ പതിവ് മറൈൻ ഫീൽഡ് സർവേകളിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. സമുദ്രത്തിന്റെ പരിസ്ഥിതിക്ക് മോശമായി ബാധിക്കുകയും സമുദ്ര ജലത്തിന്റെ ​ഗുണനിലവാരം കുറയുകയും ചെയ്യുന്ന പ്രകൃതിദത്തമായ കാരണങ്ങളോ തീരദേശങ്ങളിൽ ഉണ്ടാകുന്ന മനുഷ്യന്റെ ഇടപെടലുകൾകൊണ്ടോ ആവാം ഇത്തരത്തിലുള്ള പ്രശ്നങ്ങളും പ്രതിഭാസങ്ങളും ഉണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *